21
Nov 2024
Thu
21 Nov 2024 Thu
flying ants crocket

സെഞ്ചൂറിയന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തില്‍ വില്ലനായി മഴപ്പാറ്റകള്‍. (Flying ants disrupt India-South Africa match for half an hour) സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ആരംഭിച്ച ഉടനെയാണ് പ്രാണികള്‍ ഗ്രൗണ്ടിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെയും ഇന്ത്യന്‍ ഫീല്‍ഡര്‍മാരെയും മഴപ്പാറ്റകള്‍ വെള്ളം കുടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം ഓവര്‍ എറിയാന്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയപ്പോള്‍ പ്രാണികള്‍ കാരണം ഗ്രൗണ്ടില്‍ നില്‍ക്കാനാകാത്ത സ്ഥിതിവന്നു. ഇതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒടുവില്‍ ഗ്രൗണ്ട് സ്റ്റാഫ് മെഷീന്‍ ഉപയോഗിച്ച് പ്രാണികളെ നീക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. അരമണിക്കൂറോളം സമയമാണ് മഴപ്പാറ്റകള്‍ കാരണം മത്സരം മുടങ്ങിയത്. മഴയുള്ള സമയങ്ങളില്‍ സാധാരണ കണ്ടുവരുന്ന പ്രാണികളാണ് (flying ants) മത്സരം തടസപ്പെടുത്തിയത്.