കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെട്ടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം ആറായി. നീലേശ്വരം തേര്‍വയല്‍ സ്വദേശി മകംവീട്ടില്‍ പത്മനാഭന്‍(75)ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
കിണാവൂര്‍ സ്വദേശി രഞ്ജിത്ത്(28), ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു(38), കിണാവൂര്‍ സ്വദേശികളായ രതീഷ്, സന്ദീപ്(38)എന്നിവരാണ് നേരത്തേ മരിച്ചത്. നൂറോളം പേരാണ് പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 30 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ് ചികില്‍സയിലുള്ളത്.
വെടിക്കെട്ട് നടന്നുകൊണ്ടിരിക്കെ തീപ്പൊരി പടക്കശേഖരത്തില്‍ വീഴുകയും ഇത് ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കൂടിനിന്നവര്‍ക്കിടയിലേക്ക് തീഗോളമായാണ് പടക്കം പൊട്ടിത്തെറിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





