01
Nov 2024
Thu
01 Nov 2024 Thu
Lulu Mall Al Khor wins Award for Sustainability Excellence

ദോഹ : മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ഷോപ്പിങ് സെന്റര്‍സ് ആന്‍ഡ് റീട്ടെയിലേഴ്സ് (MECS+R) നല്‍കിവരുന്ന 2024 MECS+R അവാര്‍ഡ് അല്‍ഖോര്‍ ലുലു മാളിന്. സുസ്ഥിരത നിലനിര്‍ത്തുന്ന ഊര്‍ജ ഒപ്റ്റിമൈസേഷനുള്ള സില്‍വര്‍ അവാര്‍ഡ് (NOI എന്‍ഹാന്‍സ്മെന്റ്) ആണ് ലുലു മാളിന് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ റിയാദില്‍ മന്ദാരിന്‍ ഓറിയന്റല്‍ അല്‍ ഫൈസാലിയയില്‍ നടന്ന ചടങ്ങില്‍ എംഇസിഎസ്+ആര്‍ ചെയര്‍മാന്‍ ഡോ. യൂനിസ് അല്‍ മുല്ലയും സിഇഒ ഡേവിഡ് മക്കാഡവും ചേര്‍ന്നാണ് പുരസ്‌കാരം കൈമാറിയത്.

ഹണിവെല്‍ ഫോര്‍ജ് എനര്‍ജി ഒപ്റ്റിമൈസേഷന്‍ സംവിധാനമാണ് ഊര്‍ജ ഉപഭോഗ നിയന്ത്രണത്തിനായി മാളില്‍ സ്ഥാപിച്ചിട്ടുള്ളത്. കാലാവസ്ഥ, മാളിലെത്തുന്നവരുടെ തിരക്ക് മുതലായവ കണ്ടെത്തി ശീതീകരണ സംവിധാനത്തെ നിയന്ത്രിക്കുകയും ഫാനിന്റെ വേഗതയില്‍ മാര്‌റം വരുത്തുകയും ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. 18 മാസം കൊണ്ട് 15 ശതമാനം ഊര്‍ജം സംരക്ഷിക്കാന്‍ അല്‍ ഖോര്‍ ലുലുമാളിനായി. 2019ല്‍ ഈ സംവിധാനം ഏര്‍പ്പെടതുത്തുന്നതിന് മുമ്പ് 12.8 ലക്ഷം ഡോളറായിരുന്നു മാളിന്റെ ഊര്‍ജ ചെലവ്. 2023 ആഗസ്ത് മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവില്‍ ഊര്‍ജ ചെലവ് 11.7 ലക്ഷം ഡോളറായി കുറയ്ക്കാന്‍ അല്‍ ഖോര്‍ ലുലു മാളിനായത് ഈ സംവിധാനത്തിലൂടെയാണ്. 1,10,000 ഡോളറാണ് ഇതിലൂടെ മാള്‍ അധികൃതര്‍ ലാഭിച്ചത്.