01
Nov 2024
Thu
01 Nov 2024 Thu
Israel researcher and soldier killed in southern Lebanon

ലബനാനിലെത്തിയ ഇസ്രായേലി പുരാവസ്തുഗവേഷകനെയും അനുഗമിച്ച സൈനികനെയും ഹിസ്ബുല്ല വെടിവച്ചുകൊന്നു. 71കാരനായ സീവ് എര്‍ലിച്ച്, ഗോലാനി ബ്രിഗേഡിലെ സര്‍ജന്റ് ഗുര്‍ കെഹാതി(20)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുമതിയില്ലാതെയാണ് സീവ് സൈനിക ഉദ്യോഗസ്ഥനൊപ്പം മേഖലയിലെത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഗോലാനി ബ്രിഗേഡ് കേണല്‍ യോവ് യാരോമാണ് സീവിന് മേഖലയിലെ പുരാവസ്തുകേന്ദ്രം പരിശോധിക്കാന്‍ അനുവദിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്ന് ഐഡിഎഫ് പറഞ്ഞു.

ഹിസ്ബുല്ലയെ ഇല്ലാതാക്കാന്‍ ദക്ഷിണ ലബനാനില്‍ ഒക്ടോബര്‍ ഒന്നിനാണ് ഇസ്രായേല്‍ സേന സൈനിക നീക്കം തുടങ്ങിയത്. എന്നാല്‍ ഇതുവരെയും ഇതു നടപ്പായില്ലെന്നു മാത്രമല്ല ഡസന്‍കണക്കിന് ഇസ്രായേലി സൈനികര്‍ക്ക് ഹിസ്ബുല്ലയുടെ തിരിച്ചടിയില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്തുകഴിഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക