29
Nov 2024
Thu
29 Nov 2024 Thu
woman police officer hacked to death by husband in Kannur

കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ സിപിഒ ആയ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിന് വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവ്യശ്രീയുടെ ഭര്‍ത്താവ് രാജേഷ് ഇരുവരെയും ആക്രമിച്ചത്. ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. വ്യാഴം വൈകീട്ട് ആറോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു. വയറിനും കൈക്കും വെട്ടേറ്റ വാസുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.