21
Nov 2024
Fri
21 Nov 2024 Fri
qatar building collapse

ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്ക് തടവും പിഴയും വിധിച്ച് പ്രാഥമിക കോടതി. 2023 മാര്‍ച്ചിലാണ് ബിന്‍ ദിര്‍ഹം ഏരിയയിലെ 13-ാം നമ്പര്‍ കെട്ടിടം തകര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മാനേജര്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മെയിന്റനന്‍സ് കമ്പനിയുടെ കണ്‍സള്‍ട്ടന്റിന് 3 വര്‍ഷവും കെട്ടിട ഉടമയ്ക്ക് 1 വര്‍ഷവുമാണ് ശിക്ഷ.

ഇതിനു പുറമേ മെയിന്റനന്‍സ് കമ്പനി 500,000 ഖത്തര്‍ റിയാല്‍ നല്‍കണം. കെട്ടിട ഉടമ 20,000 ഖത്തര്‍ റിയാലാണ് നല്‍കേണ്ടത്.
ഇതിനു പുറമെ ഖത്തറികളല്ലാത്ത പ്രതികളെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

2023 മാര്‍ച്ച് 22-നാണ് മന്‍സൂറ പ്രദേശത്തെ നാല് നില കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.

2023-ല്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കോണ്‍ട്രാക്ടിംഗ് ഏജന്‍സിയുടെ ഡയറക്ടര്‍ക്കെതിരെയും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ിധി പ്രസ്താവിച്ചിരുന്നു.