03
Nov 2024
Fri
03 Nov 2024 Fri
center to be send 10000 more soldiers To Manipur Amid Fresh Violence

ഒരിടവേളയ്ക്കു ശേഷം കുക്കി മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം രൂക്ഷമായ സാഹചര്യത്തില്‍ പതിനായിരത്തിലേറെ സൈനികരെ മണിപ്പൂരിലേക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 288 കമ്പനി സൈനികരെയാണ് കേന്ദ്രം മണിപ്പൂരിലേക്ക് അയയ്ക്കുകയെന്ന് മണിപ്പൂര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് മാധ്യമങ്ങളോടു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മെയ് മുതല്‍ 258 പേര്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരിച്ചതായും കുല്‍ദീപ് സിങ് പറഞ്ഞു. വൈകാതെ മണിപ്പൂരിലെ എല്ലാ സംഘര്‍ഷമേഖലകളിലും സൈനികസാന്നിധ്യമുണ്ടാവുമെന്നും സംഘര്‍ഷ മേഖലകളില്‍ പൊതുജനങ്ങളുടെ ആരോഗ്യവും സ്വത്തും അടക്കമുള്ളവ സൈന്യം സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസില്‍ നിന്ന് കുക്കി, മെയ്തി വിഭാഗങ്ങള്‍ അപഹരിച്ചുകൊണ്ടുപോയ ആയുധങ്ങളില്‍ മൂവായിരത്തോളം സുരക്ഷാസേന ഇതിനകം പിടിച്ചെടുത്തുവെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സൈന്യത്തിനു പുറമേ പോലീസും സിആര്‍പിഎഫും ബിഎസ്എഫും അസം റൈഫിള്‍സും ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസും സശസ്ത്ര സീമാ ബല്ലും ഒരുമിച്ചാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കുല്‍ദീപ് സിങ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക