പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച് വിരാട് കോലി. കോലി സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ആസ്‌ത്രേലിയയ്ക്ക് മുന്ന് 533 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഉയര്‍ത്തിയത്. 161 റണ്‍സെടുത്ത് പുറത്തായ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ ആസ്‌ത്രേലിയയെ 104 റണ്‍സിന് ഓള്‍ഔട്ടാക്കി ഞെട്ടിച്ചിരുന്നു. ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 487 റണ്‍സെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.
|
വളരെക്കുറച്ച് സമയം മാത്രം ഇന്ന് ശേഷിക്കെ ആസ്‌ത്രേലിയയെ ബാറ്റിങ്ങിനിറക്കി വിക്കറ്റുകള്‍ കൊയ്യാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ അക്ഷരം പ്രതി ശരിയാവുകയും ചെയ്തു. കേവലം 12 റണ്‍സ് മാത്രം സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കെ മൂന്നു വിക്കറ്റുകളാണ് ആസ്‌ത്രേലിയയ്ക്ക് നഷ്ടമായത്. നതാന്‍ മക് സ്വീനിയെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി സംപൂജ്യനായി മടക്കി. ടീം നായകന്‍ പാറ്റ് കമ്മിന്‍സിനെ(3)സിറാജും മടക്കി. മാര്‍നസ് ലാബുസ്ചഗ്നെയെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ഇന്നത്തെ സമയം അവസാനിക്കുകയും ചെയ്തു. കെഎല്‍ രാഹുല്‍(77), ദേവദത്ത് പടിക്കല്‍(25), നിതീഷ് കുമാര്‍ റെഡ്ഡി(38*)എന്നിവരാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയ മറ്റ് താരങ്ങള്‍.
ആസ്‌ത്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍(7)സെഞ്ച്വറിയെന്ന ഖ്യാതിയും ഇതോടെ കോലിയുടെ പേരിലായി. സചിന്റെ റെക്കോഡാണ് കോലി തിരുത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





