ദുബൈയില്‍ ജൂതനേതാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ യുഎഇ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇസ്രായേലി-മോല്‍ദോവന്‍ പൗരത്വമുള്ള റബ്ബി സവി കോഗനെ(28)കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്.
|
ദുബയില്‍ വ്യാപാരം ചെയ്തുവരികയായിരുന്നു കോഗന്‍ ഇവിടുത്തെ ജൂത ഗ്രൂപ്പായ ചബാദ് നേതാവായിരുന്നു. കാണാതായ കോഗനുവേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെ ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ഐനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. കോഗന്റെ കാര്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
2020ല്‍ ഇസ്രായേലുമായി യുഎഇ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ കോഗന്‍ യുഎഇയിലായിരുന്നു. നേരത്തേ ഇസ്രായേല്‍ പ്രതിരോധ സേനയിലും കോഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





