ഖത്തറിലെ മുന്‍നിര റിട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വാര്‍ഷിക മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു. ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട എട്ട് ഭാഗ്യശാലികള്‍ക്ക് 10000 ഖത്തര്‍ റിയാല്‍ വീതമാണ് സമ്മാനമായി നല്‍കുന്നത്.ഗ്രാന്‍ഡ് മാള്‍ റീജ്യനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബിസി, ജിഎം അജിത്കുമാര്‍ മറ്റ്മാനേജ്‌മെന്റ് അംഗങ്ങള്‍ നറുക്കെടുപ്പില്‍ സംബന്ധിച്ചു.
|
2024 ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്.
അടുത്ത 8 പേര്‍ക്കുള്ള മൂന്നാം ഘട്ട നറുക്കെടുപ്പ് ഡിസംബര്‍ 26 ന് നടക്കും. അന്നേ ദിവസം തന്നെ രണ്ട് കാറുകള്‍ സമ്മാനമായി ലഭിക്കുന്ന മെഗാ ബംപര്‍ വിജയികളെയും തിരഞ്ഞെടുക്കും.
മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.


