04
Dec 2024
Wed
04 Dec 2024 Wed
BJP led Assam government bans beef in entire state.jpg

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുവിടങ്ങളിലുമടക്കം ബീഫ് വിളമ്പുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച് അസം സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയതിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുവിടങ്ങളിലുമടക്കം ബീഫ് വിളമ്പുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ ക്ഷേത്രത്തിനു സമീപം ബീഫ് കഴിക്കുന്നതിനു മാത്രമായിരുന്നു ബിജെപി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇപ്പോഴിത് സംസ്ഥാനത്തു മുഴുവനായി വ്യാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിടത്തു നിന്ന് നിങ്ങള്‍ക്കിനി ബീഫ് കഴിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാനോ അല്ലെങ്കില്‍ പാകിസ്താനിലേക്ക് പോവാനോ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന് അസം മന്ത്രി പിജൂഷ് ഹസാരിക ട്വീറ്റ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക