|
UAE യിലേക്ക് കേരളാ സർക്കാരിന് കീഴിലുള്ള ODEPC വഴി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന. പുരുഷ നഴ്സുമാര്‍ക്കാണ് അവസരം. നിയമനം സൗജന്യമായിരിക്കും. ഒരു ഏജൻസി ഫീസും ഈടാക്കില്ല. 100 ഒഴിവുകളിലേക്കാണ് ഇപ്പോഴത്തെ അവസരം.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക്
നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും ഉണ്ടായിരിക്കണം.
40 ല്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക.
ശമ്പളം
തുടക്കത്തിൽ 5000 ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കും.
വിസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.

ആപേക്ഷിക്കേണ്ട വിധം
താൽപര്യം ഉളളവർ വിശദ്മയ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നേരിട്ട് അഭിമുഖത്തിന് വരിക.
തിയതി : ഡിസംബർ എട്ടിന് രാവിലെ 8.30നും പത്തിനുമിടയ്ക്ക്.
സ്ഥലം: ഒഡിഇപിസി ട്രെയിനിങ് സെന്റര്‍, ഫ്ലോര്‍ 4, ടവര്‍ 1,
ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി.
കൊച്ചി.
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in


