19
Dec 2024
Sat
19 Dec 2024 Sat
beating marks found on dead newly wed brides deadbody Police questioning husband over murder allegation

തിരുവനന്തപുരം പാലോട് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി മര്‍ദ്ദനത്തിനിരയായിരുന്നുവെന്ന വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. കൊലപാതക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ പരിശോധന നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ കൊലപാതകമാരോപിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. മകളെ ഭര്‍ത്താവ് അഭിജിത്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ ആരോപിച്ചു.

രണ്ടുവര്‍ഷം നീണ്ട പ്രണയബന്ധത്തിനു ശേഷം അഭിജിത്ത് ഇന്ദുജയെ ഏതാനും മാസംമുമ്പ് വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവരികയും ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിവരികയുമായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ഇത്. വിവാഹശേഷം സ്വന്തം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അഭിജിത്തിന്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛന്‍ ശശിധരനും പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ താന്‍ ഊണുകഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ഇന്ദുജയെ കിടപ്പുമുറിയുടെ ജനാലക്കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് അഭിജിത്തിന്റെ മൊഴി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക