25
Dec 2024
Wed
25 Dec 2024 Wed
long time qatar expat dies in home land

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയും മലപ്പുറം ജില്ലയിലെ പടിക്കല്‍ സ്വദേശിയുമായ മരുതയില്‍ അബൂബക്കര്‍ ഹാജി(65) നാട്ടില്‍ നിര്യാതനായി. ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. കദിയമ്മുവാണ് ഭാര്യ. മക്കള്‍: ബുഷ്റ, മുഹമ്മദ് അലി, മന്‍സൂര്‍, അബ്ദുല്‍ ഷുകൂര്‍, റുവൈദ. മയ്യിത്ത് പടിക്കല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക