20
Dec 2024
Sat
20 Dec 2024 Sat
Thalassery car show room fire was not an accident says Police

കണ്ണൂര്‍ തലശ്ശേരി ചിറക്കരയിലെ ഇന്‍ഡസ് ഗ്രൂപ്പിന്റെ കാര്‍ ഷോറൂമിലെ വാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തിനു പിന്നില്‍ ജീവനക്കാരനെന്ന് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഷോറൂമിലെ ഫീല്‍ഡ് എക്‌സിക്യൂട്ടിവായ വയനാട് തേറ്റമല സ്വദേശി സജീറിനെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പലപ്പോഴായി നടത്തിയ പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്കു തീയിട്ടതെന്ന് പിടിയിലായ പ്രതി വെളിപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാര്‍ ഷോറൂമില്‍ കാറുകള്‍ കത്തിയത്. മൂന്ന് കാറുകളാണ് കത്തിനശിച്ചത്. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായെന്ന് അധികൃതര്‍ പറയുന്നു.

ഷോറൂമിലെ തീപിടുത്തം യാദൃശ്ചികമല്ലെന്ന നിഗമനത്തിലെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പുലര്‍ച്ചെ പുലര്‍ച്ചെ 3.40ന് ഒരാള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ ഇന്ധനമൊഴിച്ച് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇത് സജീറാണെന്ന വ്യക്തമാവുന്നത്. ഇയാളെ കസ്റ്റഡിലെടുത്തതോടെ കുറ്റസമ്മതം നടത്തി.

രണ്ട് വര്‍ഷമായി സ്ഥാപനത്തിലെ ഫീല്‍ഡ് എക്‌സിക്യുട്ടീവാണ് സജീര്‍. ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണം ഷോറൂമില്‍ അടയ്ക്കാതെയും വ്യാജ രസീത് നല്‍കിയും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വാഹനങ്ങള്‍ക്ക് തീയിട്ട് ശ്രദ്ധ തിരിക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയതോടെ പ്രതിയുടെ പദ്ധതി പാളുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക