24
Dec 2024
Wed
24 Dec 2024 Wed
enforcement directorate

കള്ളപ്പണ കേസ് പ്രതികളുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ അമിതാവേശത്തിനെതിരേ ഹൈക്കോടതി. (High Court says assets before committing crime should not be confiscated by ED) കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും ഇഡിക്ക് കണ്ടുകെട്ടാനാവില്ല. കുറ്റകൃത്യത്തിന് മുന്‍പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പിഎംഎല്‍എ നിയമം അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട തൃശ്ശൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. തുടര്‍ന്ന് കേസുമായി ബന്ധമില്ലാത്ത സ്വത്തുക്കള്‍ ഇഡി കണ്ടു കെട്ടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: സ്വര്‍ണക്കടത്ത്; എയര്‍ ഇന്ത്യ ജീവനക്കാരി അറസ്റ്റില്‍

ദമ്പതികള്‍ 2014 ല്‍ കുറ്റകൃത്യം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍, സംഭവമന്വേഷിച്ച ഇഡി കുറ്റകൃത്യത്തിന് മുമ്പ് ദമ്പതികള്‍ സമ്പാദിച്ച സ്വത്തും കണ്ടുകെട്ടുകയായിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും വേട്ടയാടുന്നതും പതിവാണ്. അത്തരം നടപടികള്‍ക്ക് കനത്ത തിരിച്ചടിയാവുന്നതാണ് ഹൈക്കോടതി വിധിയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.