22
Dec 2024
Fri
22 Dec 2024 Fri
death toll rise to 9 in truck collision fire in Jaipur

രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറില്‍ ട്രക്ക് ഇടിച്ചുകയറിയുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 9 ആയി. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളി പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അജ്മീര്‍ റോഡി പെട്രോള്‍ പമ്പിനു മുന്നില്‍ അപകടത്തെ തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകും തീ പടര്‍ന്നുപിടിക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല്‍പതിലേറെ പേര്‍ക്കാണ് പരിക്കേറ്റതെന്നും ഇവരില്‍ 28ഓളം പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നതെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടം നടന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കമുള്ളവ കത്തിനശിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക