23
Dec 2024
Sat
23 Dec 2024 Sat
two dies in Germany after car rammed in to Christmas market

ജര്‍മനിയിലെ കിഴക്കന്‍ നഗരമായ മാഗ്ദബര്‍ഗില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടു മരണം. അറുപതിലേറെ പേര്‍ക്ക് പരിക്ക്. കാര്‍ ഓടിച്ചിരുന്ന സൗദി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2006 മുതല്‍ ജര്‍മനിയില്‍ ജോലി ചെയ്തുവരുന്നയാളാണ് അമ്പതുകാരനായ സൗദി പൗരനെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് മാര്‍ക്കറ്റിന് ഉള്ളിലൂടെ 400 മീറ്ററോളം കാര്‍ പാഞ്ഞു. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതര്‍ പറയുന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക