കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതിക്ക് ഇരട്ടജീവര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പള്ളി സ്വദേശി ജോര്‍ജ് കുര്യനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
|
സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യൂസ് സ്‌കറിയ എന്നിവരെയാണ് ജോര്‍ജ് കുര്യന്‍ വെടിവച്ചുകൊന്നത്. 2022 മാര്‍ച്ച് ഏഴിനായിരുന്നു കൊലപാതകം. പിഴത്തുകയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.
കൊലപാതകം, വീട്ടില്‍ കയറി ആക്രമിക്കല്‍, ആയുധം കൈയ്യില്‍ വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കി.
കുടുംബവീടിനോടു ചേര്‍ന്ന് അച്ഛന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ 48 സെന്റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. രഞ്ജുവും ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു മാത്യൂസ്. മാത്യൂസിന്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയ്ക്കായാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തിയത്. ചര്‍ച്ചയ്ക്കിടെ രഞ്ജുവും ജോര്‍ജും വാക്കേറ്റത്തിലേറപ്പെടുകയും ജോര്‍ജ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു. രഞ്ജു തദ്ക്ഷണവും മാത്യൂസ് ചികില്‍സയിലിരിക്കെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





