|
കേരള സർക്കാരിന്റെ ഫയർ & റെസ്ക്യൂ വിഭാഗത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനീ തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC യുടെ ഏറ്റവും പുതിയ വിജ്ഞാപനം ആണിത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 വരെ അപേക്ഷിക്കാവുന്നതാണ്. വനിതകളും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളും ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
പ്രായ പരിധി
18 മുതൽ 26 വയസ്സ് വരെ
ഉദ്യോഗാർത്ഥികൾ 1998 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
(സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
വിദ്യാഭ്യാസ യോഗ്യത
മിനിമം യോഗ്യത പ്ലസ് ടു തത്തുല്യം.
കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
ഹെവി പാസഞ്ചർ വാഹനങ്ങളോ ഹെവി ഗുഡ്സ് വാഹനങ്ങളോ ഓടിക്കുന്നതിന് എൻഡോഴ് സ്മെന്റ് ഉൾപ്പെടെ സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
കൂടാതെ യൂനിഫോം ജോലി ആയതുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യം ആണ്.
(കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക,).
ശമ്പളം
തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,900 – ₹63,700 വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
PSC വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. PSC യില് വൺ ടൈം രെജിസ്ട്രേഷൻ ചെയ്തവർ ആണ് എങ്കിൽ യൂസർ നെയിം & പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
കാറ്റഗറി നമ്പർ 472/2025 സെലക്ട് ചെയ്യുക.
തുടർന്ന് വേവൻസി യില് പോയി confirm ചെയ്ത് sumbit ചെയ്യുക.
വൺ ടൈം രജിസ്റ്റർ ചെയ്യാത്തവർ ആധാർ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ സഹിതം റജിസ്ട്രേഷൻ പൂർത്തിയാക്കുക.
അപേക്ഷ ഫീസ് ഇല്ല.
Apply Link https://thulasi.psc.kerala.gov.in/thulasi/index.php
Apply Online for Fire and Rescue Driver Recruitment


