14
Dec 2024
Sun
14 Dec 2024 Sun
BJP will capture Corporation if Arya Rajendran conitnues this style blames CPIM district conference

തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരേ നിശിത വിമര്‍ശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കുമെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേയര്‍ ആര്യാ രാജേന്ദ്രന് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നാണ് പ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നത്. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അംഗീകാരം കിട്ടുന്നതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും ഈ നിലയ്ക്ക് പോയാല്‍ നഗരസഭ ഭരണം ബിജെപി കൊണ്ടു പോകുമെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സമരസംഘടനയായിരുന്ന ഡിവൈഎഫ്‌ഐ ചാരിറ്റി സംഘടനയായെന്നും സംഘടന നിര്‍ജീവമെന്നും പ്രതിനിധികള്‍ പറയുന്നു. യൂനിവേഴ്സിറ്റി കോളജിലെ അക്രമങ്ങളുടെ പേരിലാണ് എസ്എഫ്‌ഐക്കു വിമര്‍ശനം. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

മൂന്നാം തവണയും ഏരിയാ സെക്രട്ടറി സ്ഥാനം നല്‍കാത്തതില്‍ പിണങ്ങി ബിജെപിയില്‍ പോയ മംഗലപുരം മുന്‍ ഏരിയാസെക്രട്ടറി വിഷയത്തിലും വിമര്‍ശനമുയര്‍ന്നു. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധു മുല്ലശ്ശേരിയെ ഏരിയാ സെക്രട്ടറിയാക്കിയതെന്നും മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക