04
Dec 2024
Tue
04 Dec 2024 Tue
Rajendra Arlekar appointed as new Kerala Governor and Arif Muhammad Khan moves to Bihar

കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിനെ നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായാണ് നിയിച്ചിരിക്കുന്നത്. ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിന് പകരമാണ് ആരിഫ് മുഹമ്മദ് ഖാനെ അവിടേക്ക് അയയ്ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോവ സ്വദേശിയാണ് രാജേന്ദ്ര വിശ്വനാഥ്. ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്നു.
മണിപ്പൂര്‍, ഒഡിഷ, മിസോറാം സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക