യുകെയില്‍ നിന്നും എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മലയാളി യുവാവ് ദുബൈയിലെ കമ്പനിയില്‍ ജോലി ലഭിച്ച ദിവസം ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശിയും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനുമായ നജീബ് ഹനീഫ-ഷഫീന നജീബ് ദമ്പതികളുടെ മകന്‍ റഈസ് നജീബ് (21) ആണ് മരിച്ചത്.
|
ഇന്ന് രാവിലെയാണ് റഈസിന് ദുബൈയിലെ കമ്പനിയില്‍ നിന്നും ജോലിയില്‍ പ്രവേശിക്കാനുള്ള ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. റഈസിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സഹോദരങ്ങള്‍: ഫാഹിസ് നജീബ്, റൗദ നജീബ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





