17
Dec 2024
Sun
17 Dec 2024 Sun
extra decent

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് എക്‌സ്ട്രാ ഡീസന്റ്. (Extra Decent captivates audiences despite the hype of big budget films) ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തില്‍ ഒരു ഫാമിലി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും മികച്ച പ്രതികരണം സ്വന്തമാക്കുന്ന ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ സ്‌ക്രീനുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ക്കോ, റൈഫിള്‍ ക്ലബ്, ബറോസ്, വിടുതലൈ2 കള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് സീന്‍ വിടേണ്ടിയിരുന്ന ഒരു ചെറു സിനിമ പതിയെ പതിയെ കളം വീണ്ടെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നാണ് സിനിമ നിരൂപകനായ ശൈലന്‍ ശൈലേന്ദ്രകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിലെ സുരാജിന്റെ പ്രകടനത്തെയും സംവിധാനത്തിന്റെയും മറ്റ് അണിയറപ്രവര്‍ത്തകരെയും ശൈലന്‍ അഭിനന്ദിച്ചു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്.

വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍,സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെയ്ക്കുന്നത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

പ്രമുഖ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി നിര്‍മ്മിക്കുന്നത്.

ഇ.ഡി(എക്‌സ്ട്രാ ഡീസന്റ്) അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. കോ പ്രൊഡ്യൂസര്‍ : ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോണ്‍ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോന്‍, എഡിറ്റര്‍ : ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് : അരവിന്ദ് വിശ്വനാഥന്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : നവീന്‍ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് : സുഹൈല്‍.എം, ലിറിക്സ് : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, മുത്തു ,അഡ്മിനിസ്‌ട്രേഷന്‍&ഡിസ്ട്രിബൂഷന്‍ ഹെഡ് : ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് : അഖില്‍ യെശോധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് കൊടുങ്ങല്ലൂര്‍,സൗണ്ട് ഡിസൈന്‍ : വിക്കി, കാസ്റ്റിംഗ് ഡയറക്ടര്‍: നവാസ് ഒമര്‍, സ്റ്റില്‍സ്: സെറീന്‍ ബാബു, ടൈറ്റില്‍ & പോസ്റ്റേര്‍സ് : യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്, മാര്‍ക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ പി ആര്‍ : ആഷിഫ് അലി, മാര്‍ട്ടിന്‍, അഡ്വെര്‍ടൈസ്മെന്റ് : ബ്രിങ്‌ഫോര്‍ത്ത്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.