03
Dec 2024
Mon
03 Dec 2024 Mon
man committed suicide attempt near CPIM conference stage dies

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. വിഴിഞ്ഞം കരയടിവിള വട്ടവിള തോട്ടരികത്ത് വീട്ടില്‍ രതീഷ്(43)ആണ് മരിച്ചത്. തീര്‍ത്താലും തീരാത്ത കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് രതീഷ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴ് ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രതീഷ് ഇന്നു മരിച്ചത്. ഡിസംബര്‍ 23ന് വിഴിഞ്ഞത്ത് നടന്ന പാര്‍ട്ടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുടുംബ സമേതമാണ് രതീഷ് എത്തിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുരുകന്‍ കാട്ടാക്കട നയിച്ച കലാപരിപാടിക്കിടയിലാണ് രതീഷ് അപ്രതീക്ഷിതമായ ആത്മഹത്യാ ശ്രമം നടത്തിയത്.

ഭാര്യയോടും മക്കളോടുമൊപ്പം പരിപാടി കണ്ടിരുന്ന യുവാവ് രണ്ട് മൂന്ന് പ്രാവശ്യം വേദിയിലേക്ക് കയറാനും ശ്രമിച്ചെങ്കിലും സംഘാടകര്‍ അനുനയിപ്പിച്ച് മാറ്റിയിരുന്നു. മറുവശത്തുകൂടി വീണ്ടും വേദിക്കരുകില്‍ എത്തിയ രതീഷ് കൈയില്‍ കരുതിയിരുന്ന ഇന്ധനം തലയില്‍ കൂടി ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.

സമ്മേളനത്തിന് എത്തിയവരും പോലീസും ചേര്‍ന്ന് തീയണച്ചെങ്കിലും യുവാവിന് മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക