കൊച്ചി: പുതുവര്‍ഷത്തില്‍ കേരളത്തിലെ സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസമാകുമോ? ആഴ്ചകളായി ഏറിയും കുറഞ്ഞുമാണ് കേരളത്തിലെ സ്വര്ണവിലയുള്ളത്. ഇന്നലെ കൂടിയ സ്വര്‍ണം ഇന്ന് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണവിലയില്‍ 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 57000ത്തില്‍ തുടര്‍ന്നിരുന്ന വിപണിയില്‍ എന്നാല്‍ ഇന്ന് താഴേക്ക് പോയി. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. 56,880 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 7110 രൂപയാണ് വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ് ഇന്നത്തെ വില.
|
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,638.26 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ MCXല്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,773 രൂപയിലാണ് വിപണനം നടക്കുന്നത്. യു.എസിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കായി കാത്തിരിക്കുകയണ് നിക്ഷേപകര്‍. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസ് ഫെഡിന്റെ നയ പ്രഖ്യാനം കേരളത്തിലെ സ്വര്‍ണ വിലയില്‍ പ്രതിഫലനം സൃഷ്ടിക്കും.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന്‍ സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.
കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Dec-24 | 57200 |
| 2-Dec-24 | 56720 |
| 3-Dec-24 | 57040 |
| 4-Dec-24 | 57040 |
| 5-Dec-24 | 57120 |
| 6-Dec-24 | 56920 |
| 7-Dec-24 | 56920 |
| 8-Dec-24 | 56920 |
| 9-Dec-24 | 57040 |
| 10-Dec-24 | 57640 |
| 11-Dec-24 | Rs. 58,280 (Highest of Month) |
| 12-Dec-24 | Rs. 58,280 (Highest of Month) |
| 13-Dec-24 |
|
Gold IRA
|
57840 |
| 14-Dec-24 | 57120 |
| 15-Dec-24 | 57120 |
| 16-Dec-24 | 57120 |
| 17-Dec-24 | 57200 |
| 18-Dec-24 | 57080 |
| 19-Dec-24 | 56560 |
| 20-Dec-24 | Rs. 56,320 (Lowest of Month) |
| 21-Dec-24 | 56800 |
| 22-Dec-24 | 56800 |
| 23-Dec-24 | 56800 |
| 24-Dec-24 | 56720 |
| 25-Dec-24 | 56800 |
| 26-Dec-24 | 57000 |
| 27-Dec-24 | 57200 |
| 28-Dec-24 | 57080 |
| 29-Dec-24 | 57080 |
| 30-Dec-24 Yesterday » |
57200 |
| 31-Dec-24 Today » |
Rs. 56,880 |


