24
Jan 2025
Wed
24 Jan 2025 Wed
railway staff arrested for stealing passengers bags

യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിച്ചുവന്നിരുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയിലായി. തമിഴ്‌നാട്ടിലാണ് സംഭവം. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ മുറിയില്‍ നിന്ന് യാത്രക്കാരില്‍ നിന്ന് മോഷ്ടിച്ച 200ല്‍ അധികം ബാഗുകള്‍ കണ്ടെത്തി. ഇതിനു പുറമേ 30 പവന്‍ സ്വര്‍ണവും 30 മൊബൈല്‍ ഫോണുകളും 9 ലാപ്ടോപ്പുകളും പോലീസ് കണ്ടെടുത്തു. മധുരയിലും തൊട്ടടുത്തുള്ള സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ആറുവര്‍ഷമായി മോഷണം നടത്തിവരികയായിരുന്നു സെന്തില്‍ കുമാര്‍.

കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരിയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സെന്തില്‍ കുമാറിനെ കാണുകയും ഇയാളെ തിരിച്ചറിഞ്ഞതോടെ മുറി പരിശോധിക്കുകയുമായിരുന്നു. മുറിയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച ബാഗുകളും മറ്റും കണ്ടതോടെ സെന്തിലിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക