കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ) ആകാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന വിജ്ഞാപനം ഇറക്കി പി.എസ്.സി. യൂണിഫോം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 29 ന് മുമ്പായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം. നിലവില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ അത് അറിയാന്‍ സാധിക്കും. അപേക്ഷിക്കും മുമ്പ് താഴെ കൊടുത്ത വിശദാംശങ്ങളും വിജ്ഞാപനവും വായിച്ച് മനസ്സിലാക്കുക.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അവസാന തിയതി: 2025 ജനുവരി 29
കാറ്റഗറി നമ്പര്‍: 510/2024 512/2024
പ്രായം
20 വയസ്സ് മുതല്‍ 31 വയസ്സ് വരെ
ഉദ്യോഗാര്‍ത്ഥികള്‍ 1992 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
(സംവരണവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും)
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സര്‍വകലാശാല ബിരുദം
ശാരീരിക യോഗ്യതകള്‍
വിദ്യാഭ്യാസയോഗ്യതക്കൊപ്പം അപേക്ഷകര്‍ക്ക് നല്ല ശാരീരിക ആരോഗ്യവും ഉണ്ടായിരിക്കണം.
ഉയരം: പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാക്രമം 165.10 സെന്റീമീറ്റര്‍ കുറയാതെ ഉയരം
വനിതകള്‍ക്ക് 160 സെന്റീമീറ്റര്‍ ഉയരവും
നെഞ്ചളവ് (പുരുഷന്): കുറഞ്ഞത് 81.28 സെന്റീമീറ്റര്‍, 5.08 സെന്റീമീറ്റര്‍ വികാസവും.
കൂടാതെ ഏതെങ്കിലും വിധത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടാകരുത്. കാഴ്ചയും കേള്‍വി ശക്തിയും എല്ലാ നോര്‍മല്‍ ആകണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ മാസം 45,600 രൂപ മുതല്‍ 95,600 രൂപ വരെ ലഭിക്കും.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
ഫീസ്
പി.എസ്.സിയുടെ പരീക്ഷയായതിനാല്‍ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
തെരഞ്ഞെടുപ്പ് രീതി
1. OMR പരീക്ഷ
2. ഫിസിക്കല്‍
3. ഷോര്‍ട്ട് ലിസ്റ്റിംഗ്
4. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
5. വ്യക്തിഗത ഇന്റര്‍വ്യൂ
എങ്ങിനെ അപേക്ഷിക്കാം
പി.എസ്.സിയുടെ ഔദ്യോഗിക സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലില്‍ കയറി അപേക്ഷിക്കുക.
‘നോട്ടിഫിക്കേഷന്‍’ ക്ലിക്ക് ചെയ്ത് കാറ്റഗറി നമ്പറായ ‘510/2024 512/2024’ സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് App-ly Now എന്നതില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/
വിജ്ഞാപനം: https://www.keralapsc.gov.in/sites/default/files/2024-12/noti-510-512-24.pdf
PSC Notification for SI Exam in Kerala Police


