പാലക്കാട് വടക്കഞ്ചേരിയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പില്‍ വീട്ടില്‍ സജി-ഷൈല ദമ്പതികളുടെ സനല്‍, ചടങ്ങനാശ്ശേരി പെരുമ്പനച്ചി വെള്ളിപറമ്പില്‍ വീട്ടില്‍ ഫ്രാന്‍സീസിന്റെ മകള്‍ ഇവിയോണ്‍(25)എന്നിവരാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ചുവട്ട് പാലത്തിനു സമീപത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം.
|
ബംഗളുരുവില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന സനല്‍ സുഹൃത്തായ ഇവിയോണുമൊത്ത് ജോലി സ്ഥലത്തേക്ക് പോവുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനല്‍ മരിച്ചിരുന്നു. ഇവിയോണ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സംഗീത, സനു എന്നിവരാണ് സനലിന്റെ സഹോദരങ്ങള്‍.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


