03
Jan 2025
Sat
03 Jan 2025 Sat
Missing journalist s dead body found from septic tank

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ ചത്തന്‍പര ബസ്തി സ്വദേശി മുകേഷ് ചന്ദ്രകര്‍ ആണ് കൊല്ലപ്പെട്ടത്.
മുകേഷ് ചന്ദ്രകറിനെ ടാങ്കില്‍ തള്ളിയ ശേഷം പുതുതായി ടാങ്കിന് മേല്‍മൂടി കോണ്‍ക്രീറ്റ് ചെയ്തിരുന്നു.(Missing journalist s dead body found from septic tank)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിന്റെ തലയിലും മറ്റും പരിക്കേറ്റ പാടുകളുണ്ട്. മുകേഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് കോണ്‍ട്രാക്ടരായ സുരേഷ് ചന്ദ്രകറിന്റെ വസതിക്കു പിന്നിലാണെന്ന് കണ്ടെത്തിയിരുന്നു.   ഇവിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.    സുരേഷിനെയും ഇയാളുടെ തൊഴിലാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

ജനുവരി ഒന്നിന് വീട്ടില്‍ നിന്ന് പുറത്തുപോയ മുകേഷിന്റെ ഫോണ്‍ വൈകാതെ സ്വിച്ച്ഡ്ഓഫ് ആയിരുന്നു. മുകേഷ് വീട്ടില്‍ തിരികെ വരാതിരുന്നതോടെ സഹോദരനും മാധ്യമപ്രവര്‍ത്തകനുമായ യുകേഷ് ബന്ധുവീടുകളിലും മറ്റും തിരയുകയും ഫലം കാണാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക