സാമൂഹിക സേവനജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളും വിപുലമായ സൗകര്യങ്ങളുമായി പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സെന്ററിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിഎച്ച് സെന്ററുകള്‍ ഏറ്റവും വലിയ ജനസേവന കേന്ദ്രങ്ങളായി മാറിയതായി അദ്ദേഹം പറഞ്ഞു. സിഎച്ച് സെന്ററുകളില്‍ സഹായം തേടിയെത്തുന്നവര്‍ക്ക് അത് ലഭിക്കാതെ മടങ്ങേണ്ട സ്ഥിതി ഉണ്ടാകാറില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
|
കെ പി എ മജീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, അബ്ബാസലി ശിഹാബ് തങ്ങള്‍, എംഎല്‍എമാരായ നജീബ് കാന്തപുരം, പി.അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, കെ കെആബിദ് ഹുസൈന് തങ്ങള്‍, എന്‍.ഷംസുദ്ദീന്, യു.എലത്തീഫ് എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എമറാള്‍ഡ് ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍, മാനേജിങ് ഡയറക്ടര്‍ പി വി ഫൈസല്‍ എന്നിവരാണ് അന്തരിച്ച പിതാവ് കാപ്പ് വെട്ടത്തൂര്‍ ഇ വി മുഹമ്മദലി ഹാജിയുടെ ഓര്‍മയ്ക്കായി പെരിന്തല്‍മണ്ണയിലെ കണ്ണായ സ്ഥലത്തെ 10 സെന്റ് സ്ഥലം സിഎച്ച് സെന്ററിനായി വിട്ടുനല്‍കിയത്. സെന്ററിന് സ്ഥലം വിട്ടു നല്‍കിയതിന് പി വി ഫൈസലിനെ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ ആദരിച്ചു.
വി ബാബുരാജ്, എ.കെ.നാസര്‍,മരക്കാര്‍ മാരായമംഗലം, എസ്.അബ്ദുല്‍ സലാം, കൊളക്കാടന്‍ അസീസ്, ഉസ്മാന് താമരത്ത്, ജന.സെക്രട്ടറി എ കെ മുസ്തഫ, സലീം കുരുവമ്പലം, ഈസ, നാലകത്ത് സൂപ്പി, ഡോ.പി ഉണ്ണീന്‍, എ കെ നാസര്‍, കെ അബൂബക്കര്‍ ഹാജി, മാനുപ്പ കുറ്റീരി തുടങ്ങിയവര്‍ സംസാരിച്ചു. നാല് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ പാലിയേറ്റീവ് രംഗത്തെ നൂതന സംവിധാനങ്ങളോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിറ്റല്‍സ്, മൃതദേഹ പരിപാലനത്തിനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ ലബോറട്ടറി, ഫാര്‍മസി, ഫിസിയോ തെറാപ്പിസ്റ്റ് സെന്റര്‍, ട്രോമകെയര്‍ സെന്റര്‍, വോളന്റിയര്‍ ട്രെയ്നിങ് സെന്റര്‍, ബ്ലഡ് ഡോണേര്‍സ് ഫോറം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനെത്തുകയുണ്ടായി. ഖത്തര്‍ കെഎംസിസിയുടെ സംഗീതവിരുന്നും ഉണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





