24
Jan 2025
Sun
24 Jan 2025 Sun
Pilot's duty time expired; passengers stranded at Nedumbassery airport

കൊച്ചി: ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പൈലറ്റ് പണിനിര്‍ത്തിയതോടെ യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. മലേഷ്യയിലേക്കുള്ള യാത്രക്കാര്‍ ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി 11 ന് മലേഷ്യയിലേക്ക് മലിന്‍ഡോ വിമാനത്തില്‍ (Malindo Air Flight)  പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് ഇത്തരത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് 5ന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനം ഷെഡ്യൂള്‍ ചെയ്തതിന് ശേഷമാണ് പൈലറ്റ് ലഭ്യമല്ല എന്ന് അറിയുന്നത്. ഡ്യൂട്ടി കഴിഞ്ഞ പൈലറ്റിനെയാണ് അബദ്ധത്തില്‍ കമ്പനി ഷെഡ്യൂള്‍ ചെയ്തത്.

ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താന്‍ അനുമതിയുള്ളത്. മലിന്‍ഡോ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ അല്ലാതെ രണ്ടില്‍ കൂടുതല്‍ പൈലറ്റുമാര്‍ ക്യാംപ് ചെയ്യാറില്ല. ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ വിശ്രമത്തിന് ശേഷം മാത്രമേ പൈലറ്റ് വിമാനം പറത്താവൂവെന്നാണ് ചട്ടം. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

കാലാവസ്ഥ പ്രതികൂലമാലതിനാല്‍ പല വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തുന്നത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയില്‍ വൈകിയാണെത്തുന്നത്.

Pilot’s duty time expired; passengers stranded at Nedumbassery airport