ബഹ്റയ്നില് ആംബുലന്‍സില്‍ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവാവിന് അബൂദബി ബിഗ് ടിക്കറ്റ് ജാക്ക് പോട്ടായി 70 കോടി രൂപ(3 കോടി ദിര്‍ഹം)സമ്മാനം. 7 വര്‍ഷമായി ബഹ്റൈനില്‍ ആംബുലന്‍സ് നഴ്സായി ജോലി ചെയ്തുവരുന്ന മനു മോഹനനാണ് വലിയ തുക ലോട്ടറിയായി ലഭീച്ചത്.
|
മനുവിന്റെ ഭാര്യയും നഴ്സാണ്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് മനുവിന്റെ അമ്മ ഏതാനും മാസം മുമ്പ് ബഹ്റൈനില്‍ എത്തിയിരുന്നു. നാട്ടിലേക്ക് പോവുന്നതിന് വിമാനടിക്കറ്റിന്റെ ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയ്ക്കിടെയാണ് ബിഗ് ടിക്കറ്റിലെ ജേതാവായ വാര്ത്തയെത്തുന്നതെന്ന് മനു പറഞ്ഞു. ഡ്യൂട്ടിക്കിടെയാണ് മനുവിന് ബിഗ് ടിക്കറ്റില്‍ നിന്നുള്ള വിളിയെത്തുന്നത്.
മനുവും 16 കൂട്ടുകാരും ചേര്‍ന്ന് അഞ്ചുവര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണ്. എന്നെങ്കിലുമൊരിക്കില്‍ ഭാഗ്യം തേടിയെത്തുമെന്ന് ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു സംഘത്തിന്റെ ലോട്ടറി എടുപ്പ്. എല്ലാവരും സാമ്പത്തിക ബാധ്യത നേരിടുന്നവരാണെന്നും ഈ സമ്മാനത്തുക വീതിച്ചെടുക്കുന്നതിലൂടെ അതെല്ലാം കൊടുത്തു തീര്‍ക്കാനാകുമെന്നും മനു വ്യക്തമാക്കി. കല്ലും കട്ടയും ചുമന്നാണ് അമ്മ തന്നെ പഠിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നതെന്നും ഇനി അമ്മയ്ക്ക് വിശ്രമജീവിതത്തിനുള്ള അവസരമൊരുക്കി നല്‍കുമെന്നും മനു കൂട്ടിച്ചേര്‍ത്തു.





