18
Jan 2025
Mon
18 Jan 2025 Mon
tourist gored to death while bathing elephant

തായ്‌ലാന്‍ഡില്‍ വിനോദസഞ്ചാരത്തിനെത്തിയ 22കാരി ആനയുടെ കുത്തേറ്റ് മരിച്ചു. ആനവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയ സ്പാനിഷ് യുവതി ബ്ലാങ്ക ഒജാങുറന്‍ ഗാര്‍ഷിയയ്ക്ക് ആനയെ കുളിപ്പിക്കുന്നതിനിടെയാണ് കുത്തേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ദക്ഷിണപടിഞ്ഞാറന്‍ തായ്‌ലാന്‍ഡിലെ യാവു ദ്വീപില്‍ കാമുകനൊപ്പമാണ് യുവതി എത്തിയത്.

ആനയെ തേച്ചുകുളിപ്പിക്കുന്നതിനിടെ ആന ഗാര്‍ഷിയയെ കുത്തുകയായിരുന്നു. കൊമ്പ് ശരീരത്തില്‍ തുളച്ചുകയറിതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ്.