05
Jan 2025
Mon
05 Jan 2025 Mon
third HMPV case confirmed in India

ചൈനയില്‍ നിന്ന് വ്യാപനം തുടങ്ങിയ എച്ച്എംപി വൈറസ് ബാധ ഇന്ത്യയിലും വ്യാപിക്കുന്നു. ബംഗളുരുവില്‍ രണ്ട് കേസുകള്‍ റിപോര്‍ട്ട് ചെയ്ത എച്ച്എംപിവി ബാധ ഗുജറാത്തിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. രാജസ്ഥാനിലെ ദുംഗാര്‍പുര്‍ സ്വദേശികളുടെ മകനാണ് വൈറസ് ബാധ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടുമാസവും മൂന്നു മാസവും പ്രായമുള്ള കുട്ടികള്‍ക്കാണ് ബംഗളുരുവില്‍ നേരത്തേ എച്ച്എംപിവി സ്ഥിരീകരിച്ചത്.
അതേസമയം വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ജാഗ്രതാനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നുമുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കുട്ടികളെയും പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് എച്ച്എംപിവി കൂടുതലായും ബാധിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക