ന്യൂഡല്‍ഹി: മലയാളിയായ എസ്. സോംനാഥിന് പകരക്കാരനായി വി. നാരായണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനാകും. നിലവില്‍ വലിയമല LPSC മേധാവിയായ വി. നാരായണന്‍, കന്യാകുമാരി സ്വദേശിയാണ്. 1984ലാണ് വി. നാരായണന്‍ ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. നേരത്തെ ഐ.എസ്.ആര്‍.ഒയുടെ വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമായിട്ടുണ്ട്.രണ്ടു വര്‍ഷത്തേക്കാണ് നിയമനം.
|
ഈ മാസം പതിനാലിനാണ് എസ്. സോംനാഥ് വിരമിക്കുക. ചെയര്‍മാന്‍ പദവി തന്റെ ഭാഗ്യമെന്ന് വി. നാരായണന്‍ പ്രതികരിച്ചു. നിരവധി പദ്ധതികള്‍ മുന്നിലുണ്ടെന്നും ഐഎസ്ആര്‍ഒ ടീമിനെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ നടക്കുന്ന സ്‌പെഡ്ക്‌സ് പരീക്ഷണമായിരിക്കും സോമനാഥിന്റെ അവസാന പരിപാടി.
V. Narayanan to replace Malayali Somnath as ISRO Chairman
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





