15
Jan 2025
Thu
15 Jan 2025 Thu

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷക്ഷണിച്ചു. പ്രതിവര്‍ഷം 1500 രൂപ വീതം അനുവദിക്കുന്ന പദ്ധതിയാണ് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്. പിന്നാക്കവിഭാഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിശദവിവരങ്ങള്‍ www.egratnz.kerala.gov.in ല്‍ ലഭ്യമാണ്.

ഒന്നാം ക്ലാസിലെ വിദ്യാഥികള്‍ക്ക് കുറഞ്ഞ വാര്‍ഷികവരുമാനം അടിസ്ഥാനമാക്കും.
ഫണ്ടിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ മുഴുവന്‍ അപേക്ഷകര്‍ക്കും കിട്ടണമെന്നില്ല.
കുടുംബവാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയും തൊട്ടുമുന്‍പുള്ള ക്ലാസിലെ വാര്‍ഷിക പരീക്ഷയ്ക്ക് 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കും ഹാജരുമുള്ള കുട്ടികള്‍ക്കാണ് അര്‍ഹത.
മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.
വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

ജനുവരി 20 നകം അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണം.
സ്‌കൂള്‍ അധികൃതര്‍ ജനുവരി 31 നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം.
ഫോണ്‍: 0491 2505663.
Link: www.egratnz.kerala.gov.in

OBC students can apply for Kedavilakku scholarship worth Rs. 1,500