22
Jan 2025
Sat
22 Jan 2025 Sat
Petrol pumps will be closed monday morning to noon

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫിസല്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂനിയന്‍ നേതാക്കള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്ടെ പെട്രോള്‍ പമ്പുകള്‍ ഇന്ന് വൈകീട്ട് നാലു മുതല്‍ ആറുവരെ അടച്ചിട്ട് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ചായക്കാശ് എന്ന പേരില്‍ പണ്ടുമുതല്‍ പണം നല്‍കിവരുന്നുണ്ടെന്നും നിലവില്‍ 300 രൂപയാണ് നല്‍കുന്നുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

100 രൂപ കൂട്ടി നല്‍കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുകയും എന്നാല്‍ ഡീലര്‍മാര്‍ ആവശ്യം നിരസിക്കുകയും ചെയ്യുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാനായി കോഴിക്കോട് ചര്‍ച്ച നടത്തുമ്പോഴായിരുന്നു ഡ്രൈവേഴ്‌സ് യൂനിയന്‍ നേതാക്കള്‍ മര്‍ദ്ദിച്ചതെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക