16
Jan 2025
Fri
16 Jan 2025 Fri
Kerala Gold Rate: Gold price jumps; this month's highest rate to 65,000

കേരളത്തില്‍ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് സ്വര്‍ണ വില കുതിക്കുകയാണ്. ഇന്ന് മാത്രം കേരളത്തില്‍ ആയിരത്തോളം രൂപയാണ് കൂടിയത്. ഗ്രാമിന് 120 രൂപ കൂടിയതോടെ വില 7730 രൂപയിലെത്തി. പവന് 960 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 61,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 61,000 കടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ ദിവസവും വിലയില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഇതിന് സമാന്തരമായി വില ഇടിവ് പ്രതീക്ഷിച്ച ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്.

പവന് 2025 തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4500 രൂപയിലേറെ മാസം അവസാനിക്കുമ്പോള്‍ കൂടിയിട്ടുണ്ട്. ജനുവരി ഒന്നിന് 57,200 രൂപയ്ക്കാണ് ഒരു പവന്‍ സ്വര്‍ണം ലഭിച്ചിരുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ജനുവരിയിലെ വില വ്യത്യാസം

Date Price of 1 Pavan Gold (Rs.)
1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25 57440
3-Jan-25 58080
4-Jan-25 57720
5-Jan-25 57720
6-Jan-25 57720
7-Jan-25 57720
8-Jan-25 57800
9-Jan-25 58080
10-Jan-25 58280
11-Jan-25 58520
12-Jan-25 58520
13-Jan-25 58720
14-Jan-25 58640
15-Jan-25 58720
16-Jan-25 59120
17-Jan-25 59600
18-Jan-25 59480
19-Jan-25 59480
20-Jan-25 59600
21-Jan-25 59600
22-Jan-25 60200
23-Jan-25 60200
24-Jan-25 60440
25-Jan-25 60440
26-Jan-25 60440
27-Jan-25 60320
28-Jan-25 60080
29-Jan-25 60760
30-Jan-25
Yesterday »
60880
31-Jan-25
Today »
Rs. 61,840 (Highest of Month)