06
Jan 2025
Fri
06 Jan 2025 Fri
man detained in wayanad for killing youth and chopped dead body in to pieces

ഭാര്യയുമായി അവിഹിതബന്ധം സംശയിച്ച് യുവാവിനെ കൊന്ന് വെട്ടിനുറുക്കി വലിച്ചെറിഞ്ഞ് ഭര്‍ത്താവ്. വയനാട്ടിലെ വെള്ളമുണ്ടയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബ്(25)ആണ് കൊല്ലപ്പെട്ടത്. യുപി സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് കൊലപാതകം നടത്തിയത്. തന്റെ ഭാര്യയുമായി മുഖീബിനെ അവിഹിതമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ് കൃത്യം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് വൈകീട്ടാണ് സംഭവം. മുഖീബിനെ കൊന്ന് വെട്ടിനുറുക്കിയ ശേഷം വെള്ളമുണ്ടയില്‍ രണ്ടിടങ്ങളിലായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനുള്ള ശ്രമം പാളിയതാണ് പ്രതി പിടിക്കപ്പെടാന്‍ സഹായകമായത്.

മൃതദേഹ ഭാഗം അടങ്ങിയ ബാഗ് ഓട്ടോറിക്ഷ മൂളിത്തോട് പാലത്തിന് സമീപമെത്തിയപ്പോള്‍ ഇയാള്‍ താഴേക്കു വലിച്ചെറിഞ്ഞു. ഇത് ചെന്നുവീണത് പുഴയുടെ സമീപമാണ്. ഇതിന് മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. ഇതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക