14
Feb 2025
Wed
14 Feb 2025 Wed
apply online for central bank of india recruitment

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 1000 ക്രെഡിറ്റ് ഓഫീസര്‍ ഒഴിവുകള്‍ | Cetnral Bank of India Recruitment

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (Cetnral Bank of India Recruitment) നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2025ഫെബ്രുവരി 20 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഇന്ത്യയിലുടനീളമുള്ള ബാങ്ക് ശാഖകളിലേക്കായി 1000 ക്രെഡിറ്റ് ഓഫീസര്‍ തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

സ്ഥാപനം: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
തസ്തിക: ക്രെഡിറ്റ് ഓഫീസര്‍
ഒഴിവുകള്‍: 1000
ജോലി സ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം: 48,480 രൂപ മുതല്‍ 85,920 രൂപ വരെ
അവസാന തീയതി: 2025 ഫെബ്രുവരി 20

എസ്.സി വിഭാഗത്തിന് 150 ഉം എസ്.ടിക്കാര്‍ക്ക് 75 ഉം ഒ.ബി.സിക്ക് 270 ഉം മുന്നോക്കവിഭാഗക്കാര്‍ക്ക് 100 ഉം പൊതുവിഭാഗത്തിന് 405 ഉം ഒഴിവുകളാണുള്ളത്. കൂടാതെ ഹിയറിംഗ് ഇംപെയര്‍ഡ്, വിഷ്വല്‍ ഇംപെയര്‍ഡ്, ഓര്‍ത്തോപെഡിക്, ഇന്റലക്ചുവല്‍ ഡിസബിലിറ്റി വിഭാഗത്തിന് 40 ഒഴിവുകളും ഉണ്ട്.

വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും സ്ട്രീമില്‍ ബിരുദം (60% മാര്‍ക്ക് അല്ലെങ്കില്‍ തുല്യ ഗ്രേഡ്).

പ്രായപരിധി:
20 – 30 വയസ്സ് (01.12.1994 മുതല്‍ 30.11.2004 വരെ ജനിച്ചവര്‍).

ഫീസ്:
750 രൂപ
സ്ത്രീകള്‍/SC/ST/PWBD: 150 രൂപ

കേരളത്തിലെ പരീക്ഷാ കേന്ദങ്ങള്‍

കോഴിക്കോട്
തിരുവനന്തപുരം
എറണാകുളം

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

അപേക്ഷിക്കേണ്ട വിധം

https://ibpsonline.ibps.in/cbicojan25/ എന്ന സൈറ്റ് വിസിറ്റ് ചെയ്യുക.
‘Recruitment/Career/Advertising’ മെനുവില്‍ നിന്ന് ക്രെഡിറ്റ് ഓഫീസര്‍ ജോബ് നോട്ടിഫിക്കേഷന്‍ തിരയുക.
നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക.
ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂര്‍ത്തിയാക്കുക.
ആവശ്യമായ ഡോക്യുമെന്റുകള്‍ അപ്‌ലോഡ് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കുക.
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക

വിജ്ഞാപനം:
ലിങ്ക്:

Central Bank of India Recruitment 2025