16
Feb 2025
Thu
16 Feb 2025 Thu
Court Assistant recruitment in the Supreme Court 241 vacancies

ബിരുദയോഗ്യതയുള്ളവര്‍ക്കിതാ സുപ്രീം കോടതിയില്‍ ഗ്ലാമര്‍ ജോലിക്കുള്ള അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് (Junior Court Assistant – JCA) തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്ന്. ആകെ 241 ഒഴിവുകളാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

വിജ്ഞാപന നമ്പര്‍: F.6/2025SC (RC)

ശമ്പളം

ചുരുങ്ങിയത് 70,040 രൂപ പ്രതിമാസം ലഭിക്കും.
കൂടാതെ മറ്റ് ആനുകൂല്യങ്ങളും

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കുന്നതാണ്.

യോഗ്യത

അംഗീകൃത സര്‍വകലാശാല ബിരുദം. അപേക്ഷകര്‍ക്ക് അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
കൂടാതെ ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം ആവശ്യമാണ്.

അപേക്ഷ ഫീസ്
1000 രൂപയാണ് അപേക്ഷാ ഫീസ്.
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 250 രൂപ.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

അപേക്ഷിക്കേണ്ട വിധം
ഓണ്‍ലൈനായി മാര്‍ച്ച് 8 വരെ അപേക്ഷിക്കാം.
ഫെബ്രുവരി എട്ട് മുതലാണ് അപേക്ഷിക്കാനുള്ള ലിങ്ക് ഓപ്പണ്‍ ആകുക.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

അപേക്ഷിക്കേണ്ട ലിങ്ക് | https://cdn3.digialm.com/EForms/configuredHtml/32912/92214/Index.html

SCI Recruitment 2025 for 241 Junior Court Assistant (JCA) Posts, Apply Online