21
Feb 2025
Thu
21 Feb 2025 Thu
hot water bath

ദിവസവും ചൂട് വെള്ളത്തില്‍ കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ഏറെയാണ്. തണുപ്പ്, ശാരീരിക പ്രശ്‌നങ്ങള്‍, വാര്‍ദ്ധക്യം തുടങ്ങിയ ഇതിന് പിന്നിലെ കാരണങ്ങളാണ്. വേനല്‍ക്കാലത്ത് പോലും ചൂടുവെള്ളത്തില്‍ കുളിക്കുന്ന ചിലരുണ്ട്. ചൂടു വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന സുഖം പിന്നീട് കുളി കഴിഞ്ഞാല്‍ ഉണ്ടാവണം എന്നില്ല. എന്നാല്‍ സ്ഥിരമായി ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണോ ? അല്ലെന്ന് തന്നെയാണ് മിക്ക ആരോഗ്യവിദഗ്ധരും നല്‍കുന്ന ഉത്തരം. ശാരീരകമായ അസ്വസ്ഥതകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ചുടുവെള്ളത്തിലെ കുളി കൊണ്ട് കാര്യമായ പ്രയോജനം ഒന്നുമില്ലെന്നതാണു വാസ്തവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂടുവെള്ളത്തിലെ കുളിചെറുപ്പം തൊട്ടേയുള്ള ശീലങ്ങളില്‍ ചൂടുവെള്ളത്തിലുള്ള കുളി പിന്തുടരുന്നവരുണ്ട്. എന്നാല്‍ ശാസ്ത്രീയമായും ഇതു തെളിയിക്കപ്പെട്ടിട്ടില്ല. ബ്രോങ്കൈറ്റിസ്, ജലദോഷം, തൊണ്ടവേദന, തുടങ്ങി തണുപ്പു ദോഷം ചെയ്യുന്ന അവസരങ്ങളില്‍ വേണമെങ്കില്‍ ചൂടുവെള്ളത്തിലുള്ള കുളി ആവാം.

പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ചൂട് വെള്ളത്തില്‍ കുളിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നു. ഗര്‍ഭകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അപകടകരമാണ്. പൊതുവെ, ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസം വളരെ കരുതലോടെയിരിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞിന്റെ അവയവങ്ങള്‍, മസ്തിഷ്‌ക വികസനം, ന്യൂറോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ കാലയളവിലാണ് ആരംഭിക്കുന്നത്. അതിനാല്‍ ഈ സമയത്ത് ഗര്‍ഭിണികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍ പറയുന്നു.

ചൂടുവെള്ളത്തിലെ കുളി രോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തണുത്ത വെള്ളത്തിലെ കുളി നമുക്ക് ആരോഗ്യവും ആയുസ്സും നല്‍കുന്നുണ്ട്. ദിവസേനയുള്ള ചൂട് വെള്ളത്തിലെ കുളി ചര്‍മ്മത്തെ വരണ്ടതാക്കുകയും ഇത് ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നവയാണ്.

തണുത്ത വെള്ളത്തില്‍ കുളി

തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. നല്ല ഉറക്കത്തിന് ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ശരീരം മുഴുവന്‍ തണുക്കുന്നത് ആന്തരാവയവങ്ങളെ വരെ ആരോഗ്യപ്രദമാക്കുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തണുത്ത വെള്ളത്തിലെ കുളിയാണ് നല്ലത്. തണുത്ത വെള്ളത്തിലെ കുളി രക്തത്തിലെ ഓക്‌സിജന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇത് സഹായകരമാണ്. തണുത്ത വെള്ളത്തിലെ കുളി സന്ധിവാതം പോലെയുള്ള രോഗങ്ങള്‍ക്ക് പരിഹാരമാണ്. സ്ഥിരമായി ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുന്നു.