ദുബായില്‍ മികച്ച ശമ്പളത്തോടുകൂടി ജോലി നോക്കുന്നവര്‍ക്ക് വീണ്ടും അവസരമൊരുക്കി കേരള സര്‍ക്കാറിന്റെ വിശ്വസ്ത റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെക് വഴി സെക്യൂരിറ്റിക്കാരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ മാര്‍ച്ച് 5 വരെ ഇമെയിലിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുക. റിക്രൂട്ട്‌മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.
|
* തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 2262 ദിര്‍ഹം (51000 രൂപ) മാസം ശമ്പളമായി ലഭിക്കും.
* പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്.
* അപേക്ഷകര്‍ക്ക് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്.
* ഉയരം കുറഞ്ഞത് 175 സെന്റീമീറ്റര്‍
* മികച്ച കേള്‍വി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കേണ്ടതാണ്. വലിയ രോഗങ്ങള്‍ ഇല്ലാത്തവരായിരിക്കണം.
* ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാകരുത്.
* 25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.
* യോഗ്യത: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം
* ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ആവശ്യമാണ്. (എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം)
* സെക്യൂരിറ്റി ലൈസന്‍സ് ഉള്ളവര്‍ക്കും ആര്‍മി/ സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കും.
* അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് അടിസ്ഥാനപരിജ്ഞാനം നിര്‍ബന്ധം. (വായിക്കുക, എഴുതുക, സംസാരിക്കുക).
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കണം.
സിവിയില്‍ നിങ്ങളുടെ ഹൈറ്റും വെയിറ്റും മെന്‍ഷന്‍ ചെയ്തിരിക്കണം.
പ്രത്യേകം ശ്രദ്ധിക്കാന്‍: സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ ഈ റിക്രൂട്ട്‌മെന്റിന് യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല.
Web: https://odepc.kerala.gov.in/job/security-guards
ODEPEC Recruitment 2025 –


