25
Feb 2025
Mon
25 Feb 2025 Mon
mother and new born baby dies after delivery

പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാതശിശുവും മരിച്ചു. ചികില്‍സാപ്പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍. കാസര്‍കോട്ടെ പത്മ ആശുപത്രിയില്‍ ചികില്‍സ തേടിയ ചേറ്റുക്കുണ്ട് സ്വദേശിനി ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗര്‍ഭിണിയായത് മുതല്‍ ദീപ ഈ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസവത്തിലെ അപകടസാധ്യത ഡോക്ടര്‍ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതര്‍ മറച്ചുവച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ചികില്‍സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു