രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ നാളെ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത.
|
പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയാവും. പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് ഡല്‍ഹി രാംലീലാ മൈതാനിയില്‍ നടക്കും.
ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രേഖ മൂന്ന് തവണ മുന്സിപല് കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്സിപല് കോര്പറേഷന് മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുന്‍പ് മുഖ്യമന്ത്രിമാരായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





