സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ റസല്‍ ആറ് വര്‍ഷമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാണ്. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ വച്ചാണ് റസ്സലിനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്.
|
വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ വി റസല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ 28 വര്‍ഷമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ്.
13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍: ചാരുലത. മരുമകന്: അലന് ദേവ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





