വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന് 29കാരന്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. ഐശ്വര്യ മഹേഷ് ലോഹര്‍(20)ആണ് കൊല്ലപ്പെട്ടത്. പെയിന്ററായ പ്രശാന്ദ് കുന്ദേല്‍ക്കര്‍ ആണ് യുവതിയെ കൊന്ന ശേഷം സ്വയം കഴുത്തറുത്ത് മരിച്ചത്.
|
ഐശ്വര്യയെ വിവാഹം കഴിച്ചുതരണമെന്ന ആവശ്യവുമായി പ്രശാന്ത് നേരത്തേ യുവതിയുടെ അമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതില്‍ ശ്രദ്ധിക്കാനായിരുന്നു അമ്മയുടെ മറുപടി. ഒരു വര്‍ഷമായി പ്രശാന്ത് ഐശ്വര്യയുടെ പിന്നാലെ നടന്നുവരികയായിരുന്നു.
ഐശ്വര്യ അമ്മായിയുടെ വീട്ടില്‍ തങ്ങുന്നത് അറിയാവുന്ന പ്രശാന്ത് ചൊവ്വ രാവിലെ ഇവിടെയെത്തുകയും യുവതിയോട് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. യുവതി ആവശ്യം നിരസിച്ചതോടെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന വിഷം ഐശ്വര്യയെ കുടിപ്പിക്കാന്‍ ശ്രമിച്ചു. ഐശ്വര്യ ചെറുത്തതോടെ പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് കഴുത്തുമുറിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


