21
Mar 2025
Sat
21 Mar 2025 Sat
no proof for bribery allegation against ADM Naveen Babu report by land revenue

പെട്രോള്‍ പമ്പിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപോര്‍ട്ട്്. പി.പി.ദിവ്യ ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കലക്ടറേറ്റില്‍ നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോഗത്തിനു മുന്‍പായി ദിവ്യ കലക്ടറെ ഫോണില്‍ വിളിച്ചപ്പോള്‍ യോഗത്തിലേക്കു ദിവ്യ വരേണ്ടതില്ലെന്നാണു കലക്ടര്‍ പറഞ്ഞത്. എന്നാല്‍ കലക്ടറുടെ അഭിപ്രായം മറികടന്നു ദിവ്യ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നവീന്‍ ബാബുവിനെതിരെ ദിവ്യ ആരോപണം ഉന്നയിക്കുന്നത് വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു.

വിഡിയോ ചിത്രീകരിച്ച കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴിയും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ശേഖരിച്ചിരുന്നു. യോഗത്തിനു ശേഷം വിഡിയോ എടുത്ത വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വിഡിയോ കൈപ്പറ്റുകയും ചെയ്തുവെന്നും കമ്മീഷണര്‍ റിപോര്‍ട്ടില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക