15
Mar 2025
Wed
15 Mar 2025 Wed

ഐടിഐ യോഗ്യതയുള്ളവരെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ വിളിക്കുന്നു. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ആണ് അപേക്ഷ ക്ഷണിച്ചത്. ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ ട്രേഡുകളില്‍നിന്നായി 1003 പേരെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് ഒരുവര്‍ഷത്ത പെരിശീലനം നല്‍കും. പരിശീലനത്തോടൊപ്പം സ്റ്റൈപ്പന്റും നല്‍കും. ശേഷം സ്ഥിരനിയമനവും ഉണ്ടാകും.

Vacancies: വെല്‍ഡര്‍ -185 ഒഴിവുകള്‍, ടര്‍ണര്‍- 14, ഫിറ്റര്‍- 188, ഇലക്ട്രീഷ്യന്‍ൃ 199, ഇംഗ്ലീഷ് സ്റ്റെനോനോഗ്രാഫര്‍ -13, ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍- 32, മെഷീനിസ്റ്റ്- 12, മെക്കാനിക് ഡീസല്‍- 34, റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക് -11, ഹാമര്‍മാന്‍- 1, പൈപ്പ്‌ലൈന്‍ ഫിറ്റര്‍- 2, കാര്‍പ്പെന്റര്‍- 6, പെയിന്റര്‍- 6, ഇലക്ട്രോണിക്‌സ് മെക്കാനിക്- 9, മെഷിനിസ്റ്റ്- 15 എന്നിങഅങനെയാണ് ഒഴിവുകളുള്ളത്.

Qualification: പ്ലസ്ടു സമ്പ്രദായത്തില്‍ പഠിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയുംമാണ് യോഗ്യത.

Age: അപേക്ഷകരുടെ പ്രായം 03.03.2025ന് 24 വയസ്സ് കവിയരുത്. എന്നാല്‍ സംവരണവിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകുന്നതാണ്.

Last Date: ഏപ്രില്‍ രണ്ടിന് മുമ്പായി അപേക്ഷിച്ചിരിക്കണം.

www.apprenticeshipindia.gov.in/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

SECR Railway Apprentices Recruitment 2025